logo MP3
head_logo

Ababeel Karupp Скачать

main img

Ababeel

Karupp

94 Прослушиваний
07:12
Все треки Ababeel
Слушать
Скачать песню

Текст песни

കറുപ്പെന്നും കഥകളിൽ വെറുപ്പിന്റെ കടവില്
പടികളിൽ ചങ്ങല കിലുക്കം കേട്ടു
വെളുപ്പെന്നും ഖിസ്സകളിൽ കനകത്തിൻ പല്ലക്കിൽ
കനമുള്ള ചെങ്കോലിൻ കിബറ് കേട്ടു

കഹനിന്റെ കിതാബിലെ ഇടയിലെ ഏട്ന്ന്
കിരീടം വെക്കാത്തൊരു സുൽത്വാൻ വന്ന്
കറുപ്പിന്റെ വളയങ്ങൾ അറുത്തൂവന്ന്

തായ് പോക്കിൾ കൊടിയിന്ന് ഉതിർന്നൊരാ അടിമത്വം
ബിലാലോരെ ബദനില് അലിഞ്ഞ് ചേർന്നൂ
യജമാനിൻ കുലപ്പേരിൻ വടിവില്ല വാലറ്റം
അടിയാളിൻ മുതുകില് പതിച്ചു ചാർത്തി
ഇരുകാലി ചന്തയിൽ കഴുത്തുമ്മൽ തുടൽ തൂക്കി
കരിയിട്ട തൈലത്തിൽ നിറം മിനുക്കീ
ലേലത്തിൻ തറയില് ഒരുങ്ങുമ്പോ അറിയാതെ
വെളുപ്പിൻറെ ചിറക് നോക്കി കിനാവ് നെയ്യും
കിനാവിലെ മഴവില്ലിൽ നിറങ്ങളിൽ കറുപ്പില്ല
കുരുന്നിളം ബിലാലോര് ഖബറ് മൂടി
കിനാവിന്റെ മയ്യത്ത് ഖബറ് മൂടി

കറുകറുത്ത ബിലാലോരെ പരുപരുത്ത മരുഭൂവിൽ
ആരമ്പ റസൂല് കണ്ട് ഹൃദയം പൊട്ടി
അഹദഅഹദ് മുറിയാതെ തൗഹീദിൻറ്റൊലി കേട്ട്
മാറത്തെ കരിങ്കല്ലിൻ അകത്തിൽ തട്ടി
ഖദ് റിന്റെ നിഗൂഢമാം ചുഴികളിൽ ഒളിപ്പിച്ച
കിസ്മത്തിന് മലരുകൾ ചൊരിഞ്ഞു റബ്ബ്
ഉമയ്യത്തിൻ കുലവമ്പ് തറവാട് ബദ്റില്
ബിലാലോരെ ഉടവാള് മുറുക്കിത്തുപ്പീ

കഅബത്തിൻ ശിഖരത്തിൽ ബാങ്കിന്റെ ഇസൈ കേറി
ആലങ്ങൽ ബിലാലോരെ വാഴ്ത്തിപ്പാടീ
ഖുറൈശീയ പ്രമാണികൾ കറുപ്പിന്റെ നില കണ്ട്
അകങ്ങളിൽ വെറുപ്പിന്റെ കടലിരമ്പി
ഇരമ്പലിൻ തിരയേറി സവർണ്ണത്വം തിമിരേറി
കഅബമേൽ ഗുറാബെന്ന് വിളിച്ചു കൂകി
തിഹാം മേലെ പറന്നവർ കാക്കകൾ ഇത് കേട്ട്
കറുപ്പിന്റെ പൊലിവിൽ പുളകം കൊണ്ടു
ജബ് റാഈൽ ഇറങ്ങിയേ വഹ് യോതീ ആയത്തിൽ
അവർണ്ണത്വം സമത്വവും ഹാജർ ചൊല്ലി

На странице доступен трек Karupp от Ababeel. Слушайте онлайн или загрузите в один клик бесплатно на свое устройство.