K S Harisankar Shwasame Скачать
Текст песни
ജനുവരിയിലെ തേന്മഴതൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴവിരൽ പോലെ
എൻവരികളിൽ ഞാനെഴുതിടും പേരോ
നീ തന്ന ലാളനങ്ങൾ ഞാനെൻ്റെ പുണ്യമാക്കി
നീയേകുമീ ദിനങ്ങൾ മായല്ലെയെന്നു തോന്നി
നീയാകുമീ തൂവാടിയിൽ മോഹങ്ങളൂയലാടീ
ശ്വാസമേ ശ്വാസമേ
പാതയിൽ പാതിയായ് തേടി ഞാൻ
ശ്വാസമേ ശ്വാസമേ
തേടലിൽ കാവലായ് മാറി നീ
ജനുവരിയിലെ തേന്മഴതൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴവിരൽ പോലെ
എൻവരികളിൽ ഞാനെഴുതിടും പേരോ
നാളിതേവരെ കാലം പറഞ്ഞില്ല
ആരുമീവിധം കാതിൽ മൊഴിഞ്ഞീലാ
പൂനിറങ്ങളും വീഴുന്ന തൂമഞ്ഞും
നീ വരും വരെ ഞാനൊന്നറിഞ്ഞീലാ
മൂകമാം ഓർമ്മ തൻ കായലോരങ്ങളിൽ
ഒരു കാലടിപ്പാടിനീണം തൂകി നീ
നാണം പെയ്ത വാനം പോലീ കണ്ണുകൾ
മേഘദൂതമായ് വന്നു കാണാനേറെ വൈകിയെൻ മനം
ശ്വാസമേ ശ്വാസമേ
പാതയിൽ പാതിയായ് തേടി ഞാൻ (ആ )
ശ്വാസമേ ശ്വാസമേ
തേടലിൽ കാവലായ് മാറി നീ
ജനുവരിയിലെ തേന്മഴതൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ (ഹാ)
പൂനെറുകയിൽ രാമഴവിരൽ പോലെ (ആ)
എൻവരികളിൽ ഞാനെഴുതിടും പേരോ
ഹാ നീ തന്ന ലാളനങ്ങൾ ഞാനെൻ്റെ പുണ്യമാക്കി
നീയേകുമീ ദിനങ്ങൾ മായല്ലെയെന്നു തോന്നി
നീയാകുമീ തൂവാടിയിൽ മോഹങ്ങളൂയലാടീ
ശ്വാസമേ ശ്വാസമേ
പാതയിൽ പാതിയായ് തേടി ഞാൻ
ശ്വാസമേ ശ്വാസമേ
തേടലിൽ കാവലായ് മാറി നീ
Треки от исполнителя