logo MP3
head_logo

Afsal Kanneer Padam Скачать

main img

Afsal

Kanneer Padam

36 Прослушиваний
07:02
Все треки Afsal
Слушать
Скачать песню

Текст песни

കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ

എങ്ങുപോയ് സുബ്ഹാനെ നീ ഇടനെഞ്ചുപൊട്ടിപ്പാടി ഞാൻ
കണ്ണുമൂടി പോകയായ്
ഇരുളിൽ ഒരു ചെറു തിരിയിൽ ഉണരും അമ്പിളിക്കതിരാകണേ

കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ

കാറ്റ് വീഴ്ത്തും പൂമരം ഇണനൂൽ പൊട്ടിയ പമ്പരം
നീറ്റിലലയും തോണിയിൽ പിടയുന്നു തീരാ ഗദ്ഗദം
നോവിന്റെ മാറിൽ മോഹത്തിൻ ഖബറും ഞാനിന്നടക്കി പിരിയവേ
മാവിന്റെ ചോട്ടിൽ പട്ടുറുമാലും ഒപ്പനപാട്ടും തേങ്ങിയോ
കെസ്സ് പാട്ടിൻ ഈണം എല്ലാം എങ്ങുപോയി മാഞ്ഞിടുന്നു
കണ്ണുനീരും ബാക്കി തന്ന് നീ മറഞ്ഞോ ഓമലേ
എന്റെ ഓമലേ...

റബ്ബി യാ മന്നാൻ തുബ്ത്തു യാ റഹ്മാന്
സാല ഐനൈനി ദിഇതു യാ സുബ്ഹാൻ
അസ്ഹറൂ ഫീ കുല്ലി ലൈലി അഫ്ത്തശൂ ഫീ കുല്ലി ഹൌലി
ഐന അൻത യാ ഹബീബി അൻത യാ മൗലാ യാ

കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ

ഇല്ല പൊന്നേ ജീവിതം ശഹനായി മൂളീ നൊമ്പരം
എന്റെ കളിമൺ കോട്ടയും ഉടയുന്നു തോരാ മാരിയിൽ
ജന്മത്തിൽ ആദ്യം കിത്താബിൽ എഴുതി എല്ലാമേ നീയും ഉടയോനേ
ഞാനറിഞ്ഞില്ല എന്നെയും വിട്ട് നീ പോകുമെന്ന് റാണിയേ
തമ്പുരാനേ കേൾക്കണേ നീ എന്റെ നോവിൻ ഈ വിലാപം
എന്നെ നീയിന്നേകൻ ആക്കി പോയ് മറഞ്ഞോ ഓമലേ
എന്റെ ഓമലേ...

റബ്ബി യാ മന്നാന് തുബ്ത്തു യാ റഹ്മാന്
സാല ഐനൈനി ദിഇതു യാ സുബ്ഹാന്
അസ്ഹറൂ ഫീ കുല്ലി ലയിലി അഫ്ത്തശൂ ഫീ കുല്ലി ഹൌലി
ഐന അന്ത യാ ഹബീബി അന്ത യാ മൗലാ യാ

കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ
എങ്ങുപോയ് സുബ്ഹാനെ നീ ഇടനെഞ്ചുപൊട്ടിപ്പാടി ഞാൻ
കണ്ണുമൂടി പോകയായ്
ഇരുളിൽ ഒരു ചെറു തിരിയിൽ ഉണരും അമ്പിളിക്കതിരാകണേ

കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ

На странице доступен трек Kanneer Padam от Afsal. Слушайте онлайн или загрузите в один клик бесплатно на свое устройство.

Треки от исполнителя